CinemaLatest NewsNewsEntertainmentKollywood

‘തല’ ഫാൻസിന് നിരാശ ‘വലിമൈ’ ഫസ്റ്റ് ലുക്ക് ഉടനെയില്ല

അജിത്ത് കുമാർ പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് വലിമൈ

‘തല’ ഫാൻസ്‌ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വലിമൈ’. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് അജിത്തിൻറെ അൻപതാം പിറന്നാൾ ദിനമായ മെയ് ഒന്നിന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, കൊവിഡ് രണ്ടാം തരംഗം രാജ്യമൊട്ടാകെ വ്യാപിച്ചതോടെ പോസ്റ്റർ റിലീസ് ഉടനെ ചെയ്യില്ല എന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

ഫസ്റ്റ് ലുക്ക് റിലീസ് തീയതി പ്രഖ്യാപിച്ച സമയത്ത് കൊവിഡിൻറെ ഒരു രണ്ടാംതരംഗം വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സാമ്പത്തിക പ്രയാസങ്ങളിലും ഉറ്റവരുടെ വിയോഗം മൂലമുള്ള വൈകാരിക പ്രതിസന്ധികളിലും പെട്ട് ദേശവാസികൾ ഉഴലുകയാണ്. അതിനാൽ വലിമൈ ഫസ്റ്റ് ലുക്ക് റിലീസ് മറ്റൊരു തീയതിയിലേക്ക് നീട്ടിവെക്കുകയാണെന്നും സിനിമയുടെ നിർമ്മാതാവ് ബോണി കപൂർ അറിയിച്ചു.

അജിത്ത് കുമാർ പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് വലിമൈ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാർത്തയായിരുന്നു.

Post Your Comments


Back to top button