Latest NewsNewsIndia

വൻ ആയുധ ശേഖരവുമായി അൽ ബദാർ ഭീകരൻ ജമ്മു കശ്മീരിൽ അറസ്റ്റിൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അൽ ബദാർ ഭീകരൻ ഗുൽസാർ അഹമ്മദ് ഭട്ടാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നഗ്ബാൽ ഗ്രാമത്തിൽ നിന്നുമാണ് പിടികൂടിയത്. ബദ്‌പോര സ്വദേശിയാണ് ഇയാൾ.

Read Also : സൗദി അറേബ്യയിൽ നിന്ന് ഓക്‌സിജന്‍ സിലിണ്ടറും കണ്ടൈനറുകളും ഉടൻ എത്തും

ബുദ്ഗാം പോലീസ്, രാഷ്ട്രീയ റൈഫിൾസ് 53, സിആർപിഎഫ് 181 ബറ്റാലിയൻ എന്നിവർ സംയുക്തമായാണ് പരിശോധനയ്ക്കായി എത്തിയത്. സംഘത്തെ കണ്ട് ഭീകരൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിസാഹസികമായി പിടികൂടുകയായിരുന്നു. വൻ ആയുധ ശേഖരവും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ചൈനീസ് പിസ്റ്റൽ, എ.കെ മാഗസീൻ, എകെ വെടിയുണ്ടകൾ, പിസ്റ്റൽ മാഗസീൻ എന്നിവയാണ് പിടിച്ചെടുത്തത്.

Related Articles

Post Your Comments


Back to top button