കാൻഡി
ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയുടെ തിരിച്ചുവരവ്. ഇരട്ടസെഞ്ചുറിയുമായി നയിച്ച ക്യാപ്‌റ്റൻ ദിമുത് കരുണരത്‌നെയാണ് ലങ്കയ്‌ക്ക് തുണയായത്. നാലാംദിനം കളി നിർത്തുമ്പോൾ 234 റണ്ണുമായി കരുണരത്‌നെ കളത്തിലുണ്ട്.
സെഞ്ചുറിയുമായി ധനഞ്‌ജയ ഡി സിൽവയാണ് (154*) കൂട്ട്. നാലാംവിക്കറ്റിൽ 322 റൺ ചേർത്തുകഴിഞ്ഞു ഇരുവരും. ഒന്നാം ഇന്നിങ്‌സിൽ ലങ്ക മൂന്ന് വിക്കറ്റിന് 512 റൺ എന്നനിലയിലാണ്. 29 റണ്ണിനുപിറകിൽ. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സിൽ 541ന് ഡിക്ലയർ ചെയ്‌തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..