തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടിയും ആക്ടിവിസ്റ്റുമായ രേവതി സമ്പത്ത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ഓക്സിജന്‍ ലഭ്യത ഇല്ലാതെ ഞങ്ങള്‍ മരിച്ചു വീഴുന്നതും ചൂണ്ടിക്കാണിച്ചാണ് രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Read Also : കെഎസ്ആർടിസി വോൾവോ ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
“മോദി ഇന്ത്യയെ കാർന്നുത്തിന്നുന്ന പുഴുവാണ് എന്നെഴുതിയതിൻ്റെ പേരിൽ ധാരാളം സൈബർ അബ്യൂസുകൾ പണ്ട് നേരിട്ടിരുന്നു.ഞാൻ ക്ഷമ ചോദിക്കുന്നു….സ്വന്തം ജനങ്ങൾ ശ്വാസം കിട്ടാതെ മരിക്കുമ്പോൾ നിർലജ്ജം കച്ചവടതാൽപര്യങ്ങൾ നടപ്പിലാക്കുന്ന ഒരു ജീർണ്ണതയെ നിങ്ങളുടെ പേര് വിളിച്ചതിന്…പുഴുക്കളേ നിങ്ങളെന്നോട് ക്ഷമിക്കൂ..”, രേവതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :
മോദി,
നിങ്ങൾക്ക് മനസാക്ഷി എന്നൊന്നുണ്ടെങ്കിൽ എങ്ങനെയാണ് ഉറങ്ങാൻ കഴിയുന്നത്. താങ്കൾ പ്രധാനമന്ത്രിയായിരിക്കുന്ന ഈ രാജ്യത്ത് മനുഷ്യർ ശ്വാസം കിട്ടാതെ മരിച്ചുവീഴുമ്പോൾ താങ്കളെന്താണ് ചെയ്യുന്നത്? നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ കൊടിപിടിച്ച മനുഷ്യർ പോലും ഈ ശവങ്ങൾക്കിടയിൽ കിടപ്പുണ്ടാകില്ലേ? ശ്വാസം എടുക്കാനാവാതെ നീറുന്നുണ്ടാകില്ലേ?
അവരിൽ അതിജീവിച്ചു തിരിച്ചുവരുന്ന മനുഷ്യരുണ്ടെങ്കിൽ നിങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളിലെ മുന്നണിപോരാളികൾ അവരായിരിക്കും. ഈ കാലത്ത് സാധാരണക്കാർ മരണം മുന്നിൽ കണ്ട് ഭീതിയോടെ നിൽക്കുമ്പോൾ അവർക്കു വേണ്ടി ഒന്നും ചെയ്യാതെ ടി.വിയിൽ വന്ന് ചിലച്ചിട്ടു പോകുന്ന നിങ്ങളെ തെരുവിൽ ജനങ്ങൾ വിചാരണ ചെയ്യും.
മോദി ഇന്ത്യയെ കാർന്നുത്തിന്നുന്ന പുഴുവാണ് എന്നെഴുതിയതിൻ്റെ പേരിൽ ധാരാളം സൈബർ അബ്യൂസുകൾ പണ്ട് നേരിട്ടിരുന്നു.
ഞാൻ ക്ഷമ ചോദിക്കുന്നു….
സ്വന്തം ജനങ്ങൾ ശ്വാസം കിട്ടാതെ മരിക്കുമ്പോൾ നിർലജ്ജം കച്ചവടതാൽപര്യങ്ങൾ നടപ്പിലാക്കുന്ന ഒരു ജീർണ്ണതയെ നിങ്ങളുടെ പേര് വിളിച്ചതിന്…
പുഴുക്കളേ നിങ്ങളെന്നോട് ക്ഷമിക്കൂ..
മോദി,നിങ്ങൾക്ക് മനസാക്ഷി എന്നൊന്നുണ്ടെങ്കിൽ എങ്ങനെയാണ് ഉറങ്ങാൻ കഴിയുന്നത്. താങ്കൾ പ്രധാനമന്ത്രിയായിരിക്കുന്ന ഈ…
Posted by Revathy Sampath on Sunday, April 25, 2021
Post Your Comments