COVID 19KeralaLatest NewsNews

കുഴഞ്ഞ് വീണ് മരിച്ച യുവതിക്ക് കോവിഡ്

ഇരിട്ടി: ചികിത്സ തേടി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുഴഞ്ഞു വീണ് മരണപ്പെട്ട യുവതിക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇരിട്ടി നേരംമ്പോക്കിലെ റഷ മൻസിലിൽ പി.കെ.റിയാസ് -ഫൗസിയ ദമ്പതികളുടെ മകൾ റഷഫാത്തിമ (25)യാണ് മരിച്ചിരിക്കുന്നത്. മൈഗ്രെയിൻ രോഗബാധിതയായ യുവതി ഒരാഴ്ച മുൻപ് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

അസുഖം ഭേദമാകാത്തതിനെ തുടർന്ന് ഇന്നലെ രാവിലെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി ബന്ധുക്കൾക്കൊപ്പമുള്ള യാത്രയ്ക്കിടെയാണ് യുവതി കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി സാധിച്ചില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശപ്രകാരം ഇന്നലെ വൈകിട്ട് നാല് മണിയോടെ ഇരിട്ടി പുതിയ ബസ് സ്റ്റാൻ്റിലെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഖബറടക്കി.

 

Related Articles

Post Your Comments


Back to top button