KeralaCinemaMollywoodLatest NewsNewsBollywoodEntertainmentHollywoodKollywood

‘ഇത് റിയല്‍ ആയിട്ടുള്ള റീല്‍ ആണ്’; ഹന്‍സിക

ഒരേയൊരു കഥാപാത്രം മാത്രമാണ് ചിത്രത്തിൽ ഉണ്ടാവുക . കൂടാതെ ഒറ്റ ഷോട്ടിലായിരിക്കും സിനിമ ചിത്രീകരിക്കുന്നത്.

തെന്നിന്ത്യൻ സൂപ്പർ താരമാണ് നടി ഹൻസിക മൊഡ്‌വാനി. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇടക്കാലത്ത് സിനിമയിൽ നിന്ന് വിട്ടു നിന്ന താരം വീണ്ടും സജീവമാകാനൊരുങ്ങുകയാണ്.

105 മിനിട്ട്സ് എന്ന് പേരിട്ടിരിക്കുന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഹൻസിക തിരിച്ചെത്തുന്നത്. സാധാരണ സിനിമയിൽ നിന്നും വ്യത്യസ്തമാണ് 105 മിനിട്ട്സ് എന്ന ചിത്രം. ഒരേയൊരു കഥാപാത്രം മാത്രമാണ് ചിത്രത്തിൽ ഉണ്ടാവുക . കൂടാതെ ഒറ്റ ഷോട്ടിലായിരിക്കും സിനിമ ചിത്രീകരിക്കുന്നത്.

ഞാന്‍ വളരെ ത്രില്ലിലാണെന്ന് ഹന്‍സിക പറയുന്നു. സിനിമയുടെ ഭാഗമാകുന്നതില്‍ വളരെ അധികം ആകാംക്ഷയും സന്തോഷവും ഉണ്ട്. ഇത്തരമൊരു സൈക്കോ ത്രില്ലര്‍ തെലുങ്ക് സിനിമയില്‍ ഇതാദ്യമായാണ്. ഒറ്റ ഷോട്ടിലാണ് സിനിമ മുഴുവന്‍ സംഭവിയ്ക്കുന്നത്. പേരില്‍ പറയുന്നത് പോലെ 105 മിനിട്ട് മാത്രമാണ് സിനിമ, 105 മിനിട്ട് കൊണ്ട് ചിത്രീകരിച്ച് കഴിയുകയും ചെയ്യും. ഇത് റിയല്‍ ആയിട്ടുള്ള റീല്‍ ആണെന്നാണ് ഹന്‍സിക പറയുന്നത്.

Post Your Comments


Back to top button