KeralaLatest NewsNews

ഗോവയില്‍ മദ്യാപനവും ചൂതാട്ടവുമായിരുന്നു സനുവിന്റെ ആഘോഷം, പൊടിച്ചത് ലക്ഷങ്ങള്‍; ആത്മഹത്യാ ശ്രമം നാടകം

സംഭവം നടന്ന സ്ഥലങ്ങളിലെല്ലാം പ്രതിയുമായി തെളിവെടുപ്പ് നടത്തി

കൊച്ചി: മകൾ വൈഗയെ കൊലപ്പെടുത്തി നാടുവിട്ട സനു മോഹന്‍ ഗോവയില്‍ പലയിടത്തും വച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന മൊഴി വെറുമൊരു നാടകമാണെന്ന് അന്വേഷണ സംഘം. മകളുടെ മരണ ശേഷം നാടുവിട്ട സനു ഗോവയിലെ ചൂതാട്ട കേന്ദ്രത്തിൽ ആഘോഷത്തിൽ ആയിരുന്നുവെന്നു കണ്ടെത്തി. കാര്‍ വിറ്റ തുകയില്‍ നിന്നും അരലക്ഷത്തോളം രൂപ ഇവിടെ ചെലവഴിച്ചതായി അന്വേഷണ സംഘം പറയുന്നു.

read also:കാപ്പന് മികച്ച ചികിത്സലഭ്യമാക്കണം; ചീഫ് ജസ്റ്റിസിന് കത്ത് നൽകി കെ സുധാകരൻ, മുഖ്യമന്ത്രി ഇടപെടണമെന്ന് മുനവറലി

ഗോവയില്‍ മദ്യാപനവും ചൂതാട്ടവുമായിരുന്നു സനുവിന്റെ ആഘോഷം. കാസിനോ പ്രൈഡ് ചൂതാട്ട കേന്ദ്രത്തിൽ 45,000 രൂപ ചെലവഴിച്ചതായി തെളിവെടുപ്പില്‍ ബോധ്യപ്പെട്ടു. ബംഗളൂരുവിലെ ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും പണം കളഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ തുക ഗോവയിലാണ് ചെലവഴിച്ചിട്ടുള്ളത്.

read also:പ്രളയം ഉണ്ടായപ്പോൾ മുഖ്യമന്ത്രി രാഷ്ട്രീയം കളിച്ചെന്ന കെ സുരേന്ദ്രന്റെ പോസ്റ്റ് പങ്കുവെച്ച് വിനായകൻ; വിമർശനം

ഗോവയില്‍ പലയിടത്തും വച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന മൊഴിയും വിശ്വസനീയമല്ല. വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടുവെന്നായിരുന്നു മൊഴി. പക്ഷേ, ഈ മരുന്ന് വാങ്ങിയെന്നു പറയുന്ന കടയില്‍ നടത്തിയ തെളിവെടുപ്പില്‍ ഇത് സാധൂകരിക്കാനുള്ള തെളിവൊന്നും കിട്ടിയില്ല. കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍ ലൈഫ്ഗാര്‍ഡ് രക്ഷപ്പെടുത്തിയെന്ന് പറയുന്നതും വിശ്വസനീയമല്ല, സംഭവത്തിന് സാക്ഷികളുമില്ല.

സംഭവം നടന്ന സ്ഥലങ്ങളിലെല്ലാം പ്രതിയുമായി തെളിവെടുപ്പ് നടത്തിയെങ്കിലും ഇത് സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ കിട്ടാതായതോടെയാണ് ആത്മഹത്യാശ്രമം കെട്ടിച്ചമച്ചതാണെന്ന നിഗമനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയത്.

Related Articles

Post Your Comments


Back to top button