25 April Sunday

തൊഴിലാളി ദ്രോഹത്തിനെതിരെ പ്രതികരിച്ചു; റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടിക്കൊരുങ്ങി കാനറാ ബാങ്ക്

വെബ് ഡെസ്‌ക്‌Updated: Sunday Apr 25, 2021

കൊച്ചി > റിട്ടയര്‍ ചെയ്ത ജീവനക്കാരെയും വേട്ടയാടി കാനറാ ബാങ്ക്. ബാങ്കിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതിനാണ് നടപടി. സിന്‍ഡിക്കറ്റ് ബാങ്കില്‍ (ഇപ്പോള്‍ കാനറാ ബാങ്ക്) നിന്ന് റിട്ടയര്‍ ചെയ്ത കാഞ്ഞങ്ങാട് സ്വദേശി ആര്‍ അശോകനെതിരെയാണ് കാനറാ ബാങ്ക് മാനേജ്‌മെന്റ് ചാര്‍ജ് ഷീറ്റ് നല്‍കിയിരിക്കുന്നത്.

കാനറാബാങ്കിലെ പ്രൊമോഷന്‍ പോളിസി, ലയന ശേഷം മുന്‍ സിണ്ടിക്കേറ്റ് ബാങ്കിലെ ഉദ്യോഗസ്ഥരെ പ്രതികൂലമായി ബാധിക്കുന്നു എന്ന് ട്വിറ്ററില്‍ പ്രതികരിച്ചതിനെതിരെയാണ് പെന്‍ഷന്‍ തടയാതിരിക്കാന്‍ കാരണം കാണിച്ച് കനറാ ബാങ്ക് നോട്ടീസ് നല്‍കിയത്. സിണ്ടിക്കേറ്റ് ബാങ്കില്‍ നിന്ന് രണ്ടു വര്‍ഷം മുന്‍പ് റിട്ടയര്‍ ചെയ്ത ജനറല്‍ മാനേജരാണ് അശോകന്‍.

സിണ്ടിക്കേറ്റ് ബാങ്കിനെ കാനറാ ബാങ്കില്‍ ലയിപ്പിച്ചതിന് ശേഷം സിണ്ടിക്കേറ്റ് ബാങ്കിലെ ജീവനക്കാര്‍ക്ക് ലഭ്യമായിരുന്ന പല ആനുകൂല്യങ്ങളും കാനറാ ബാങ്ക് വെട്ടിക്കുറച്ചു. ലയന ശേഷം ജീവനക്കാര്‍ക്ക് ലഭിച്ചിരുന്ന മെച്ചപ്പെട്ട ആനുകുല്യങ്ങള്‍ നിലനിര്‍ത്തും എന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവനയും ലയനക്കരാറുകളിലെ പ്രസ്തുത വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല. ഇതിനെതിരെ ജീവനക്കാര്‍ നിരവധി പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top