25 April Sunday

ജോൺ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 1 ലക്ഷം സംഭാവന നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Apr 25, 2021

തിരുവനന്തപുരം > കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തിനെതിരെ കേരളത്തിലുയർന്ന വാക്‌സിൻ ചലഞ്ചിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിയുക്ത എം പി ജോൺ ബ്രിട്ടാസ് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

കേന്ദ്രസർക്കാരിൻറെ വാക്‌സിൻ നയത്തിനെതിരെ ശക്തമായ താക്കീത് നൽകികൊണ്ടാണ് ജനങ്ങൾ വാക്‌സിൻ ചലഞ്ച് ഏറ്റെടുത്തത്. കേരളത്തിൻറെ ജനകീയ പ്രതിരോധമായി ചലഞ്ച് മാറിയെന്ന് വേണമെങ്കിൽ പറയാം. സർക്കാരിന് ഐകദാർഢ്യം പ്രഖ്യാപിച്ച് മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top