COVID 19KeralaLatest NewsNews

വഴികള്‍ ബാരിക്കേഡുകള്‍ വച്ച്‌ നിയന്ത്രിക്കും; 23 വാര്‍ഡുകള്‍ ക്രിട്ടിക് കണ്ടെയ്ന്‍മെന്റ് സോണുകള്‍

നാലായിരത്തിനോട് അടുത്ത് പ്രതിദിനം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കുടുതല്‍ ശക്തമാക്കുന്നു. 23 കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ ക്രിട്ടിക് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയതോടെ വാര്‍ഡുകള്‍ക്ക് അകത്തേക്കും പുറത്തേക്കുമുള്ള വഴികള്‍ ബാരിക്കേഡുകള്‍ വച്ച്‌ നിയന്ത്രിക്കും.

യാതൊരുവിധത്തിലുള്ള കൂടിച്ചേരലുകളും അനുവദിക്കില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഏഴ് മണിവരെ മാത്രമെ തുറന്നുപ്രവര്‍ത്തിക്കുകയുള്ളു.

read also:‘മോദി തന്ന വാക്‌സിനെടുത്ത് മോദിക്ക് താങ്ങുന്ന പിണറായിക്ക് നല്ല നമസ്‌കാരം’; ബക്കറ്റെടുത്ത് തെണ്ടുകയാണെന്ന് അലി അക്ബർ

നാലായിരത്തിനോട് അടുത്ത് പ്രതിദിനം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കൂടുതൽ കര്ഷണമാക്കുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3767പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

Related Articles

Post Your Comments


Back to top button