COVID 19Latest NewsNewsIndia

കോവിഡ് മുന്നണിപ്പോരാളികൾക്ക് വ്യത്യസ്തമായ സഹായവുമായി മുംബൈ വ്യവസായി

ആശുപത്രികള്‍ക്ക് രോഗികളെ ചികിത്സിക്കാനായി വാനുകള്‍ വേണ്ടിവന്നാൽ വിട്ടുനല്‍കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ: കോവിഡിനെതിരായ പോരാട്ടത്തിൽ മുംബൈ സ്വദേശിയായ വ്യവസായി കേതൻ റാവൽ വ്യത്യസ്തമായ ഒരു സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് മുന്നണിപ്പോരാളികളായ പോലീസുകാര്‍ക്കും ആരോഗ്യ പ്രവർത്തകർക്കുമായി തന്റെ ഉടമസ്ഥതയിലുള്ള 12 കാരവാനുകൾ വിട്ടു നൽകിയാണ് കേതൻ റാവൽ മാതൃകയാകുന്നത്.

പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യപ്രവർത്തകർക്കും ജോലിക്കിടയിൽ വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യത്തിനാണ് താന്‍ വാനുകൾ വിട്ടുനല്‍കുന്നതെന്ന് കേതൻ വ്യക്തമാക്കി. കിടക്ക, ടോയ്ലറ്റ്,എ.സിതുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെട്ടതാണ് വാൻ. എല്ലാ ദിവസവും രാവിലെ ഇവ അണുവുമുക്തമാക്കാറുണ്ടെന്നും കേതൻ പറയുന്നു.

പോലീസ് ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടുകൾ മനസ്സിലായപ്പോൾ വാഹനം നല്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് കേതന്‍ പറയുന്നു. ആശുപത്രികള്‍ക്ക് രോഗികളെ ചികിത്സിക്കാനായി വാനുകള്‍ വേണ്ടിവന്നാൽ വിട്ടുനല്‍കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Post Your Comments


Back to top button