COVID 19KeralaLatest NewsNewsIndia

കോവിഡ് വ്യാപനം : ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വി​ട്ടൊഴിയുന്നു

ചെങ്ങന്നൂര്‍ : സംസ്ഥാനത്ത് കോവിഡ്​ വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വി​ട്ടൊഴിയുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന്​ ദിവസവും 500 മുതല്‍ ആയിരത്തോളം ആളുകളാണ് ജന്മനാട്ടിലേക്ക്​ മടങ്ങുന്നത്​.

Read Also : സിദ്ദീഖ് കാപ്പന്‍റെ ജീവന്‍ രക്ഷിക്കാന്‍ യോഗി ആദിത്യ നാഥിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ശനിയാഴ്ച മാത്രം 650ല്‍പരം തൊഴിലാളികളാണ് പോയത്. കോവിഡ് മാനദണ്ഡം പാലിക്കാതെ തൊഴിലാളികള്‍ കൂട്ടമായി എത്തിയത് റെയില്‍വേ ഉദ്യോഗസ്ഥരെയും പൊലീസിനെയും ഒരുപോലെ വലച്ചു. അപ്രതീക്ഷിതമായാണ് ഇത്രയധികം തൊഴിലാളികള്‍ എത്തിയതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊല്‍ക്കത്തയിലേക്ക് നേരിട്ട് പോകുന്ന ദിബ്രുഗര്‍ എക്സ്പ്രസ്​ ട്രെയിനിലായിരുന്നു ഇവരുടെ യാത്ര. ഇവരില്‍ കുറച്ചുപേര്‍ക്ക്​ മാത്രമാണ്​ ടിക്കറ്റ്​ കിട്ടിയത്​. ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തവര്‍ക്ക്​ മാത്രമാണ്​ നിലവില്‍ യാത്ര ചെയ്യാന്‍ സാധിക്കുക. ഒരാള്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഫോണില്‍ ലഭിക്കുന്ന സന്ദേശം വാട്സ്‌ആപ് മുഖേന പലര്‍ക്കും കൈമാറി ഇത് കാണിച്ചാണ് യാത്ര തരപ്പെടുത്തുന്നത്.

Related Articles

Post Your Comments


Back to top button