25 April Sunday

ശോഭ സുരേന്ദ്രനെതിരെ 
പ്രവർത്തനം: 
വി മുരളീധരനെ 
വിമർശിച്ച്‌ ലഘുലേഖ

വെബ് ഡെസ്‌ക്‌Updated: Sunday Apr 25, 2021


കോഴിക്കോട്‌
ബിജെപി നേതാവ്‌ ശോഭ സുരേന്ദ്രനെതിരെ വ്യാജവാർത്ത സൃഷ്ടിച്ച കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പ്രവർത്തനങ്ങൾ ആർഎസ്‌എസ്‌ അന്വേഷിക്കണമെന്നാവശ്യം. അശ്ലീല വാരികക്കാരനുമായി മുരളിധരനുള്ള ബന്ധവും  ജിഹാദി ബന്ധമുള്ള വാരികക്കാരനുമായി ചേർന്നുള്ള   പ്രവർത്തനങ്ങളും അന്വേഷിക്കണമെന്നാണ്‌ ആവശ്യം. ബിജെപിയിലെ ഒരുവിഭാഗം ‘ദേശീയവാദി ’എന്ന പേരിൽ തുറന്ന കത്തായാണ്‌  ആക്ഷേപങ്ങൾ ആർഎസ്‌എസ്‌  നേതാക്കൾക്ക്‌ നൽകിയത്‌.

ബിജെപി പ്രവർത്തകർ ‘ദേശീയവാദി’  വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്‌. തൃശൂർ കൊടകര കേന്ദ്രമാക്കി ശോഭക്കെതിരെ നടത്തിയ നീക്കങ്ങൾ ദേശീയവാദിയിൽ വിശദമായി പറയുന്നു . ബിഎംഎസ്‌ നേതാവുമായി ചേർന്ന്‌ ആവിഷ്‌കരിച്ച ഗൂഢാലോചനകളും വിവരിക്കുന്നു. പ്രസ്ഥാനത്തെ തകർക്കുന്ന കുലംകുത്തിക്കെതിരെ  നട്ടെല്ലുറപ്പുള്ള പരിവാർ നേതൃത്വം മുന്നോട്ടുവരണമെന്നും തുറന്ന കത്ത്‌ ആവശ്യപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top