COVID 19KeralaLatest NewsNewsIndia

സിദ്ദിഖ് കാപ്പനെ ആശുപത്രിയിൽ ചങ്ങലയ്ക്കിട്ടിരിക്കുന്നു, മുഖ്യമന്ത്രി ഇടപെടണം; ആവശ്യവുമായി കാപ്പന്റെ ഭാര്യ

ഒരാഴ്ചയായി സിദ്ദിഖ് കാപ്പന് കടുത്ത പനിയുണ്ടെന്ന് ഭാര്യ പറയുന്നു.

കോഴിക്കോട്: യുഎപിഎ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കാപ്പന്റെ ഭാര്യ റെയ്ഹാനത്ത്. കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന് വേണ്ട പരിഗണന കിട്ടുന്നില്ലെന്ന് റെയ്ഹാനത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാപ്പനെ ആശുപത്രിയിൽ ചങ്ങലയ്ക്കിട്ടിരിക്കുകയാണെന്ന ഗുരുതര ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്.

Also Read:വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന വീരന്മാരെ കുടുക്കാൻ സൈബര്‍ പട്രോളിങ്ങുമായി കേരള പോലീസ്

കൊവിഡ് മൂലം ദുരിതത്തിലാണെന്ന് സിദ്ദീഖ് കാപ്പൻ ഐക്യദാർഡ്യ സമിതിയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു സിദ്ദീഖ് കാപ്പന് വിദഗ്ദ ചികിത്സ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ യുപി സർക്കാറിനോട് ആവശ്യപ്പെടണമെന്ന് സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമിതി ആവശ്യപ്പെട്ടു. സിദ്ദിഖ് കാപ്പന്റെ ആരോഗ്യ നിലയിൽ ആശങ്കയുണ്ട്. കൊവിഡിന് പുറമെ മറ്റ് ആരോഗ്യ പ്രശ്നങ്ങളും കാപ്പന് ഉണ്ട് എന്നും ഐക്യദാർഢ്യ സമിതി ഭാരവാഹികൾ പറഞ്ഞു.

ഒരാഴ്ചയായി സിദ്ദിഖ് കാപ്പന് കടുത്ത പനിയുണ്ടെന്ന് ഭാര്യ പറയുന്നു. പ്രമേഹ രോഗിയായ കാപ്പന് ആവശ്യമായ ഭക്ഷണം കിട്ടുന്നില്ല. ദില്ലിയിലെ മെച്ചപ്പെട്ട ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റണം. ജാമ്യം അനുവദിക്കണം. ഇതൊക്കെയാണ് ഭാര്യയുടെ ആവശ്യം. കഴിഞ്ഞ ദിവസം സിദ്ദിഖിന് കൊവിഡ് സ്ഥിരീകരിച്ച വിവരം അഭിഭാഷകനാണ് കുടുംബത്തെ വിവരമറിയിച്ചത്. നിലവിൽ കാപ്പനെ മഥുര ജയിലിൽ നിന്ന് യുപിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Post Your Comments


Back to top button