Latest NewsInternational

ഫ്രാന്‍സില്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന കൊലപാതകം; വനിതാ പോലീസ് ഉദ്യോഗസ്ഥയെ മതവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തി

ആക്രമണത്തെ പറ്റി ഇന്റലിജന്‍സ് വിഭാഗത്തിനടക്കം യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.

പാരീസ്: ഫ്രാന്‍സില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ മതഭീകരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി . പാരീസിലെ തെക്കുപടിഞ്ഞാറന്‍ പട്ടണമായ റാംബില്ലറ്റിലാണ് സംഭവം നടന്നത്. 49 കാരിയായ പൊലീസ് ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്. ‘അല്ലാഹു-അക്ബര്‍’ എന്ന് മുഴക്കിക്കൊണ്ടായിരുന്നു അക്രമി പോലീസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ അക്രമിച്ചതെന്നാണ് ദേശീയ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .

സംഭവത്തില്‍ ടുണീഷ്യന്‍ കുടിയേറ്റക്കാരനാണെന്ന് സംശയിക്കുന്ന അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. അതേസമയം സംഭവ സ്ഥലത്തു വച്ച്‌ തന്നെ ഉദ്യോഗസ്ഥ മരണമടഞ്ഞിരുന്നു . എന്നാല്‍ സംഭവം തീവ്രവാദ ആക്രമണമാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച അന്വേഷണങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് പൊലീസ് അറിയ്ച്ചു. ആക്രമണത്തെ പറ്റി ഇന്റലിജന്‍സ് വിഭാഗത്തിനടക്കം യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.

ഭീകര വിരുദ്ധ ഉദ്യോഗസ്ഥരാണ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചത്.എന്നാല്‍ പൊലീസ് റെക്കോര്‍ഡുകളില്‍ ഉള്‍പ്പെട്ടയാളല്ല അക്രമിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം മതനിന്ദ ആരോപിച്ച്‌ ഫ്രാന്‍സിലെ മിഡില്‍ സ്‌കൂളില്‍ ചരിത്ര അധ്യാപകനെ കഴിഞ്ഞെ വര്‍ഷം ഇത്തരത്തില്‍ കഴുത്തറുത്തു കൊലപ്പെടുത്തിയിരുന്നു.

ഇയാള്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള കാര്‍ട്ടൂണുകള്‍ വിദ്യാര്‍ത്ഥികളെ കാണിച്ചുവെന്ന് ആരോപിച്ചാണ് കഴുത്തറുത്തു കൊന്നത്. ഇതിനു ശേഷം ഫ്രാൻസിൽ നിയമങ്ങൾ കർശനമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ഇതിന്റെ പേരിൽ പാകിസ്ഥാനിൽ കലാപം നടക്കുകയാണ്.

 

Related Articles

Post Your Comments


Back to top button