വാഷിങ്‌ടൺ
അമേരിക്കയിലെ ധനികർക്ക് നികുതി വർധന നടപ്പാക്കാനൊരുങ്ങി പ്രസിഡന്റ് ജോ ബെെഡൻ. ഇതുസംബന്ധിച്ച തീരുമാനം അടുത്ത ആഴ്ചയുണ്ടാകുമെന്ന് വെെറ്റ് ഹൗസ് വൃത്തങ്ങൾ. സമ്പന്നരുടെ നിക്ഷേപ നേട്ടത്തിന്മേൽ നികുതി വർധിപ്പിക്കുകയെന്നതാണ് പ്രധാന നിർദേശം.
വർധിപ്പിക്കുന്ന നികുതിയിൽനിന്ന് ലഭിക്കുന്ന പണം ശിശുസംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായി ചെലവഴിക്കും.വാർഷികവരുമാനം 4 ലക്ഷം ഡോളറിനു മുകളിലുള്ളവർക്കാണ് അധികനികുതി ബാധകമാകുക. സമ്പന്നരായ അമേരിക്കക്കാരും കോർപറേറ്റുകളും നികുതിവര്‍ധന താങ്ങാൻ കഴിയുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.
10 ലക്ഷം ഡോളറിനുമേലെ വരുമാനമുള്ളവരുടെ നികുതി ഇരട്ടിയാകും.ബെെഡന്റെ പുതിയ നീക്കം 2017ൽ സമ്പന്നർക്ക് നികുതി ഇളവ് നൽകിയ ട്രംപിന്റെ നയത്തിന്റെ തിരുത്തൽ കൂടിയാണ്. ബില്ലിനെ റിപ്പബ്ലിക്കന്മാർ സഭയിൽ എതിർക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..