KeralaLatest NewsNews

‘ശരിയായ തീരുമാനം എടുക്കണം’; ആരാധനാലയങ്ങളിലെ പ്രവേശന നിയന്ത്രണത്തെ പിന്തുണച്ച് നടി പാര്‍വ്വതി തിരുവോത്ത്

ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് പാർവ്വതിയുടെ പ്രതികരണം

മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ പിന്തുണച്ച് നടി പാർവ്വതി തിരുവോത്ത്. മലപ്പുറത്തെ ആരാധാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ പ്രവേശിക്കാൻ പാടില്ലെന്ന ജില്ലാ കളക്ടറുടെ ഉത്തരവിനെ പിന്തുണച്ചാണ് പാർവ്വതി രംഗത്തെത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് പാർവ്വതിയുടെ പ്രതികരണം.

Also Read: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പുതിയ റെക്കോര്‍ഡിലേക്ക്, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍

‘മനുഷ്യര്‍ എന്ന നിലയില്‍ ജീവന്‍ രക്ഷിക്കാനുള്ള കടമയില്‍ നിന്നും ഒരു മതസമൂഹവും ഒഴിവാക്കപ്പെടുന്നില്ല. മഹാമാരിയുടെ ഭയപ്പെടുത്തുന്ന ഒരു രണ്ടാം തരംഗത്തെയാണ് നാം നേരിടുന്നത്. തിങ്കളാഴ്ച നടക്കാനിരിക്കുന്ന യോഗത്തിനു ശേഷം ആരാധനാലയങ്ങളിലെ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ മലപ്പുറം കളക്ടര്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദയവായി ശരിയായ തീരുമാനം എടുക്കുക’. പാര്‍വ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ആരാധനാലയങ്ങളിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ മുസ്‌ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ വിമർശനം രേഖപ്പെടുത്തിക്കൊണ്ടാണ് പാർവ്വതിയുടെ പ്രതികരണം. 26ന് നടക്കാനിരിക്കുന്ന യോഗത്തിന് ശേഷവും കളക്ടർ തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്ന പ്രതീക്ഷയാണ് പാർവ്വതി പങ്കുവെക്കുന്നത്.

Related Articles

Post Your Comments


Back to top button