24 April Saturday

ഇത്‌ ചരിത്രാവസരം: ബാഴ്‌സ ; യൂറോപ്യൻ സൂപ്പർ ലീഗിൽ ഉറച്ച്‌ ക്ലബ്

വെബ് ഡെസ്‌ക്‌Updated: Saturday Apr 24, 2021



നൗകാമ്പ്‌
യൂറോപ്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബോളിൽനിന്ന്‌ പിന്മാറില്ലെന്ന്‌ പ്രഖ്യാപിച്ച്‌ ബാഴ്‌ലോണ. സാമ്പത്തികസ്ഥിരത ഉറപ്പാക്കാനുള്ള ചരിത്രാവസരമാണ്‌ സൂപ്പർ ലീഗെന്ന്‌ ബാഴ്‌സ വാർത്താക്കുറിപ്പിൽ അറിയിച്ചു. ആരാധകപ്രതിഷേധത്തെ തുടർന്ന്‌ 12 വമ്പൻ ക്ലബ്ബുകൾ ചേർന്ന്‌ രൂപംകൊടുത്ത ലീഗിൽനിന്ന്‌ ഒമ്പതു ടീമുകൾ പിന്മാറിയിരുന്നു. ബാഴ്‌സയും റയൽ മാഡ്രിഡും യുവന്റസുമാണ്‌ മുന്നോട്ടുപോകുന്നത്‌.

നേരത്തേ ബാഴ്‌സ പ്രസിഡന്റ്‌ യുവാൻ ലപൊർട്ടയും സൂപ്പർ ലീഗിനെ അനുകൂലിച്ച്‌ രംഗത്തുവന്നിരുന്നു. പിന്നാലെയാണ്‌ ക്ലബ് ഔദ്യോഗികമായി പ്രതികരിച്ചത്‌. ബാഴ്‌സലോണയിൽ ആരാധകപ്രതിഷേധം കുറവായിരുന്നു. ഇതാണ്‌ മാനേജ്‌മെന്റിനെ സൂപ്പർ ലീഗുമായി മുന്നോട്ടുപോകാൻ പ്രേരിപ്പിച്ചത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top