News

സംസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട; യുവതി ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയിൽ

കൊച്ചി : കൊച്ചിയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവതി ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയിലായി. 4.5 ഗ്രാം എം.ഡി.എം.എയുമായി പാലക്കാട് സ്വദേശി സിറാജുദ്ദീന്‍ (27), തൃശ്ശൂര്‍ സ്വദേശി ശ്രീഷ്ന (26) എന്നിവരാണ് പിടിയിലായത്.

എറണാകുളം എസ്.ആര്‍.എം. റോഡിലെ ലോഡ്ജില്‍നിന്നാണ് ഇവരെ പിടികൂടിയത്. കൊച്ചി സിറ്റി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികളെ വിശദമായി ചോദ്യംചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.

Read Also  :  യുവേഫയുടെ പുതിയ പരിഷ്കാരങ്ങളെ വിമർശിച്ച് ഗ്വാർഡിയോള

കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ നടന്ന നിശാപാര്‍ട്ടിയില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയതിന്  പിന്നാലെ പോലീസ് നഗരത്തില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

Related Articles

Post Your Comments


Back to top button