KeralaCinemaMollywoodLatest NewsNewsEntertainmentKollywood

കർണ്ണന് ശേഷം നടൻ ധനുഷും മാരി സെൽവരാജും വീണ്ടും ഒന്നിക്കുന്നു

കർണ്ണന് ശേഷം നടൻ ധനുഷും സംവിധായകൻ മാരി സെൽവരാജും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. ധനുഷ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ നടക്കുകയാണെന്നും അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങുമെന്നും താരം ട്വീറ്റ് ചെയ്തു.

ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന കർണ്ണൻ എന്ന ചിത്രം ഗംഭീര വിജയമാണ് കൈവരിച്ചത്. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനായി പോരാടുന്ന നായകനായാണ് ധനുഷ് കര്‍ണനിലെത്തിയത്. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ലാലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

‘പരിയേറും പെരുമാള്‍’ എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്. തമിഴ് ഗ്രാമീണ പശ്ചാത്തലത്തില്‍ ജാതീയതയുടെ തീക്ഷ്‍ണ രാഷ്ട്രീയം പറഞ്ഞ ചിത്രം ഒട്ടേറെ പുരസ്‍കാരങ്ങളും നേടിയിരുന്നു.

Related Articles

Post Your Comments


Back to top button