25 April Sunday

വായുവില്‍ ഒരുമണിക്കൂറിലേറെ നില്‍ക്കും; ശ്രീലങ്കയില്‍ കണ്ടെത്തിയ വകഭേദം കൂടുതല്‍ അപകടകാരി

വെബ് ഡെസ്‌ക്‌Updated: Saturday Apr 24, 2021

കൊളംബോ > ശ്രീലങ്കയിൽ കോവിഡ് വെെറസിന്റെ പുതിയ വകഭേദം കണ്ടെത്തി. വായുവിൽ ഒരു മണിക്കൂറോളം നിൽക്കാൻ കഴിയുമെന്നതിനാൽ നിലവിലുള്ളവയേക്കാളും കൂടൂതൽ അപകടകരമാണ് ഈ വെെറസ് വകഭേദം. ഇത് അതിവേഗം പടരുകയാണെന്ന്  ജയവർധനപുര സർവകലാശാലയിലെ പ്രൊഫ. നീലിക മലാവിഗെ പറഞ്ഞു. 

കഴിഞ്ഞ ആഴ്ച നടന്ന ശ്രീലങ്കൻ പുതുവർഷാഘോഷത്തിനുശേഷം ഈ ശ്രേണിയിലുള്ള വെെറസ് കൂടുതൽ യുവാക്കളിൽ സ്ഥിരീകരിച്ചിട്ടുണ്ട്.  മെയ് 31വരെ ശ്രീലങ്കയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top