News

കോവിഡ് രണ്ടാം തരംഗം; ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇന്ത്യക്ക് വെന്റിലേറ്ററുകളും മറ്റ് ചികിത്സാ സഹായങ്ങളും ബോറിസ് ജോണ്‍സണ്‍ വാഗ്ദാനം ചെയ്തു.

‘ഇന്ത്യക്ക് വേണ്ടിയും അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടിയും എന്ത് സഹായം ചെയ്യാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ ആലോചിക്കുന്നത്.’ ബോറിസ് ജോണ്‍സനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങിയ ബോറിസ് ജോണ്‍സണ്‍ കോവിഡിന്റെ പശ്ചാത്തലത്തിലാണ് അത് റദ്ദാക്കിയത്.

Read Also  :  ഫ്രാന്‍സില്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന കൊലപാതകം; വനിതാ പോലീസ് ഉദ്യോഗസ്ഥയെ മതവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തി

ഇന്ത്യയില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ക്കും മരുന്നുകള്‍ക്കും പ്രതിസന്ധി നേരിടവെ സഹായ വാഗ്ദാനവുമായി റഷ്യയും രംഗത്തെത്തിയിരുന്നു. മെഡിക്കല്‍ ആവശ്യത്തിനുള്ള ഓക്സിജനും കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന റെംഡെസിവിര്‍ മരുന്നും ഇന്ത്യയിലേക്ക് കയറ്റി അയക്കാമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.4 ലക്ഷത്തോളം റെംഡെസിവര്‍ മരുന്നുകളാണ് റഷ്യയില്‍ നിന്നും എത്തുന്നത്. ഒപ്പം ഓക്സിജന്‍ സിലിണ്ടറുകളും കപ്പല്‍ വഴി ഇന്ത്യയിലെത്തും.

Related Articles

Post Your Comments


Back to top button