KeralaCinemaMollywoodLatest NewsNewsEntertainment

ദൃശ്യം 2ന് ആമസോൺ നൽകിയ വില ഇത്, ആരാധകരെ അമ്പരപ്പിച്ച രഹസ്യം പുറത്ത്

ഓ.ടി.ടി. പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈമിലൂടെ പ്രേഷകരിലേക്കെത്തിയ ദൃശ്യം 2 മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. കോവിഡ് മൂലം തിയറ്ററുകള്‍ മാസങ്ങളോളം അടച്ചു പൂട്ടി കിടന്നതിനെ തുടർന്നാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യാന്‍ നിർമാതാക്കള്‍ തീരുമാനിച്ചത്. റെക്കോർഡ് തുകയ്ക്കാണ് ആമസോണ്‍ ചിത്രം വാങ്ങിയതെന്ന് തുടക്കം മുതല്‍ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരാരും തന്നെ തുകയുടെ വിവരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല.

ഇപ്പോഴിതാ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ലെറ്റ്സ് ഒടിടി ഗ്ലോബല്‍ എന്ന പേജ് ഈ തുകയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. 30 കോടിക്കാണ് ആമസോണ്‍ പ്രൈം ദൃശ്യം 2 വാങ്ങിയതെന്നും ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിനാല്‍ ആമസോണ്‍ ടീം സന്തോഷത്തിലാണെന്നും ഗ്ലോബല്‍ ഒ.ടി.ടി ട്വീറ്റ് ചെയ്തു.

മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2 . ആദ്യഭാഗത്തോട് പൂർണമായും നീതി പുലർത്തിക്കൊണ്ടായിരുന്നു ജീത്തു രണ്ടാം ഭാഗവും ഒരുക്കിയത്. മീന , ഹൻസിബ, എസ്തർ അനിൽ, ആശാ ശരത് , സിദ്ധിഖ് , മുരളി ഗോപി എന്നിവർ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Related Articles

Post Your Comments


Back to top button