Latest NewsNewsFootballSports

വിഘ്‌നേഷ് ദക്ഷിണമൂർത്തിക്ക് മുംബൈ സിറ്റിയിൽ പുതിയ കരാർ

ഇന്ത്യൻ യുവതാരം വിഘ്‌നേഷ് ദക്ഷിണമൂർത്തി മുംബൈ സിറ്റിയിൽ തുടരും. 23കാരനായ വിഘ്‌നേഷ് മുംബൈ സിറ്റിയുമായി നാലു വർഷം നീളുന്ന കരാറിലാണ് താരം ഒപ്പുവെച്ചത്. ഈ കഴിഞ്ഞ സീസണിൽ ഐ എസ് എൽ കിരീടം നേടിയ മുംബൈ സിറ്റിയുടെ പ്രധാന ഭാഗമായിരുന്നു വിഘ്‌നേഷ് ദക്ഷിണമൂർത്തി. വിങ്ങർ ആണെങ്കിലും ലൊബേരയുടെ കീഴിൽ ഫുൾബാക്ക് ആയാണ് താരം കളിച്ചത്.

ഹൈദരബാദ് എഫ്സിക്ക് എതിരെ ഒരു മനോഹര ഗോൾ ഈ കഴിഞ്ഞ ഐഎസ്എല്ലിൽ സ്കോർ ചെയ്യാനും വിഘ്‌നേഷിനായിരുന്നു. 2018 മുതൽ മുംബൈ സിറ്റിയിലെത്തിയ താരത്തിന് കഴിഞ്ഞ സീസൺ മുതലാണ് അവസരങ്ങൾ കിട്ടിയത്. ഇതിനകം തന്നെ ഇന്ത്യയുടെ അണ്ടർ 23 ടീമിൽ കളിച്ചിട്ടുള്ള താരം കൂടിയാണ് വിഘ്‌നേഷ് ദക്ഷിണമൂർത്തി.

Related Articles

Post Your Comments


Back to top button