ന്യൂഡൽഹി
തുടർച്ചയായ മൂന്നാംദിനവും കോവിഡ്ബാധിതര്‍ മൂന്ന് ലക്ഷം കടന്നതോടെ, വീര്‍പ്പുമുട്ടി രാജ്യത്തെ ആരോഗ്യസംവിധാനം. വെള്ളിയാഴ്ച അര്‍ധരാത്രിവരെയുള്ള 24 മണിക്കൂറിൽ രോഗികള്‍ 3,46,786, മരണം 2,624. ലോകത്ത് ഒറ്റദിവസത്തെ ഉയർന്ന രോഗസംഖ്യ വീണ്ടും ഇന്ത്യയില്‍. ചികിത്സയിലുള്ളവരുടെ എണ്ണം 25 ലക്ഷം കടന്നു. ഓക്‌സിജൻ, കിടക്ക, മരുന്ന് ക്ഷാമം അതിരൂക്ഷം. ആകെ രോഗികള്‍ 1.66 കോടി, മരണം 1,89,544. മഹാരാഷ്ട്രയിൽ 773 പേരും ഡൽഹിയിൽ 348 പേരും ഒറ്റദിവസം മരിച്ചു.
ഓക്‌സിജൻ, ഓക്‌സിജൻ അനുബന്ധ ഉപകരണങ്ങള്‍ക്ക് കേന്ദ്രം കസ്‌റ്റംസ്‌തീരുവ ഒഴിവാക്കി. വാക്‌സിൻ ഇറക്കുമതിക്കുള്ള കസ്‌റ്റംസ് തീരുവയും മൂന്നുമാസത്തേക്ക് ഒഴിവാക്കി. ഓക്‌സിജൻ വിതരണത്തിനായി സിംഗപ്പുരിൽനിന്ന് നാല് ക്രയോജെനിക്ക് ടാങ്കറുകൾ വ്യോമമാർഗം എത്തിക്കും. വെല്ലുവിളികളെ ഒന്നിച്ച് നേരിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉന്നതതലയോഗത്തില്‍ പറഞ്ഞു.
ഞായറാഴ്‌ചമുതൽ ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള എല്ലാ വിമാനസര്‍വ്വീസും നിര്‍ത്തും. ഇതോടെ ദുബായിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..