KeralaLatest NewsNews

മാസ്‌ക് ധരിക്കാതെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഇരുന്നയാളുടെ കൈ അടിച്ചുപൊട്ടിച്ചു

ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അങ്കമാലി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

കൊച്ചി: അങ്കമാലി കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ മാസ്‌ക് ധരിക്കാതെ ഇരുന്നയാളുടെ കൈ അടിച്ചുപൊട്ടിച്ചു. കെ എസ് ആര്‍ ടി സി ജീവനക്കാരനാണ് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചത്. വടി കൊണ്ടുളള അടിയില്‍ കൈപൊട്ടി ചോരയൊലിക്കുന്നയാളുടെ ദൃശ്യങ്ങള്‍ സ്റ്റാന്‍ഡിലെ യാത്രക്കാരാണ് മൊബൈലില്‍ പകര്‍ത്തിയത്.

വ്യാഴാഴ്‌ച (ഏപ്രിൽ-22) രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. മാസ്‌ക് ധരിക്കാതെ സ്റ്റാന്‍ഡില്‍ നിലത്തിരുന്നയാളെ ജീവനക്കാരന്‍ വടി കൊണ്ട് തല്ലുകയായിരുന്നു. തുടരെയുളള അടിയില്‍ കൈപൊട്ടി ചോരയൊലിച്ച യാത്രക്കാരന്‍ അവിടെതന്നെ കിടക്കുന്നതും വീഡിയോയിലുണ്ട്. ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Read Also: ഗുരുതരമായ സാഹചര്യം, കേരളം ലോക്ക്ഡൗണിലേക്ക്? തീരുമാനം തിങ്കളാഴ്ച

തമിഴ്നാട് സ്വദേശിയാണ് ആക്രമണത്തിന് ഇരയായത് എന്നാണ് സംശയിക്കുന്നത്. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മുറിവ് വച്ചുകെട്ടി തിരിച്ചയച്ച ആളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അങ്കമാലി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Post Your Comments


Back to top button