COVID 19Latest NewsNewsIndia

രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് ലക്ഷം കടന്ന് കോവിഡ് രോഗികൾ

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നിരിക്കുന്നു. സ്ഥിതി ഈ ഗതിയിൽ മുന്നോട്ടു പോവുകയാണെങ്കിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന ലഭിക്കുന്നത്. കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണം 314,835 ആയിരുന്നെങ്കിൽ ഇന്നത് 332,730 ആയി ഉയർന്നിരിക്കുന്നു. കൊറോണ വൈറസ് രോഗികളുടെ പ്രതിദിന വർദ്ധനവിൽ മൂന്ന് ലക്ഷം കടക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറുകയും ചെയ്‌തു എന്നത് ഏറെ ഭയപ്പെടുത്തുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉന്നതതല യോഗം വിളിച്ചിരിക്കുന്നു.

രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലാണ് സ്ഥിതി അതീവ ഗുരുതരം. ഓക്‌സിജൻ സിലിണ്ടറുകളുടെ ക്ഷാമമാണ് ഡൽഹിയെ വലക്കുന്നത്. ഇന്നലെ മാത്രം 26000 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ‌്തത്. 306 മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഡൽഹിക്ക് പുറമെ, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ 75ശതമാനം കൊവിഡ് കേസുകളുടെയും ഉറവിടം. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രാജ്യമാണ് ഇന്ത്യ.

Related Articles

Post Your Comments


Back to top button