തിരുവനന്തപുരം
രാജ്യസഭയിലെ കേരളത്തിൽനിന്നുള്ള മൂന്ന് ഒഴിവിലേക്കുള്ള വിജയികളെ വെള്ളിയാഴ്‌ച പ്രഖ്യാപിക്കും. എൽഡിഎഫിലെ വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, യുഡിഎഫിലെ പി വി അബ്ദുൽ വഹാബ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെടുക. നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസം വെള്ളിയാഴ്‌ച മൂന്നുവരെയാണ്. നിലവിൽ ഈ മൂന്നുപേരും മാത്രമാണ് പത്രിക നൽകിയത്. അതിനാൽ നാലോടെ വരണാധികാരിയായ നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണിക്കൃഷ്ണൻ നായർ മൂന്നുപേരെയും തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കും.
140 അംഗ നിയമസഭയിൽ നിലവിൽ 131 എംഎൽഎമാർക്കാണ് വോട്ടവകാശമുള്ളത്. നാലുപേർ മരിച്ചു, മൂന്നുപേർ രാജിവയ്‌ക്കുകയും ചെയ്തിരുന്നു. രണ്ടുപേർക്ക് വോട്ടവകാശമില്ല. ഈ കക്ഷിനില വച്ച് എൽഡിഎഫിന് രണ്ടുപേരെയും യുഡിഎഫിന് ഒരാളെയും തെരഞ്ഞെടുക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..