ന്യൂഡൽഹി > മെയ് ഒന്നുമുതൽ 18നും 45നും ഇടയിൽ പ്രായക്കാർക്കും വാക്‌സിൻ വിതരണം ആരംഭിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും ഇതിനാവശ്യമായ വാക്‌സിൻ ഉൽപ്പാദനത്തിന്റെയും വിതരണത്തിന്റെയും കാര്യത്തിൽ അവ്യക്തത. അറുപത് കോടിയോളം പേർക്കു കൂടിയാണ് വരുംദിവസങ്ങളിൽ വാക്‌സിൻ നൽകേണ്ടത്. ഇതിന് 120 കോടി ഡോസ് വാക്‌സിൻ വേണം.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ വാക്‌സിൻ നിർമാതാക്കൾ ഉൽപ്പാദനക്ഷമത വർധിപ്പിച്ചാൽത്തന്നെ ജൂലൈ ആയാലും പ്രതിമാസം 6–-7 കോടി ഡോസ് മാത്രമാകും പരമാവധി ഉൽപ്പാദിപ്പിക്കുക. സ്‌പുട്‌നിക് വാക്‌സിൻ ഇറക്കുമതിക്ക് തീരുമാനിച്ചിട്ടുണ്ടെങ്കിലും തുടക്കത്തിൽ പരിമിതമായ അളവിൽ മാത്രമാകും ലഭിക്കുക. ആകെ ജനസംഖ്യയിൽ 1.01 ശതമാനം പേര്‍ക്ക് മാത്രമാണ് ഇതുവരെ രണ്ടുഡോസും എടുക്കാനായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..