ഗുവാഹത്തി
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം അടുത്തതോടെ അസമിൽ കോൺഗ്രസ് സ്ഥാനാർഥിമാരെ ഒളിപ്പിച്ചുവയ്‌ക്കാൻ നേതൃത്വം നെട്ടോട്ടത്തിൽ. ഇവരെ ഗുവാഹത്തിയിൽനിന്ന് 30 കിലോമീറ്റർ അകലെ സോനാപൂരിലെ റിസോർട്ടിലേക്ക് മാറ്റി. മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച 95 കോൺഗ്രസ് സ്ഥാനാർഥികളെ ബിജെപി വിലയ്‌ക്കെടുക്കുമെന്ന ഭയത്തിലാണിത്.
പല വാഗ്‌ദാനങ്ങളുമായി ബിജെപി ഇടനിലക്കാരെ അയക്കുന്നുണ്ടെന്ന് കോൺഗ്രസ് എംഎൽഎ രൂപ്‌ജ്യോതി കുർമി പറഞ്ഞു. ഗോവയിലും മണിപ്പൂരിലും സംഭവിച്ചത് എല്ലാവർക്കും അറിയാം. കോൺഗ്രസ് എംഎൽഎമാരെയും പ്രതിപക്ഷ എംഎൽഎമാരെയും ബിജെപി വിലയ്‌ക്കെടുക്കാനോ കേസുകളുടെ പേരിൽ ഭീഷണിപ്പെടുത്തി ഒപ്പം നിർത്താനോ ശ്രമിക്കുമെന്നും കുർമി പറഞ്ഞു.
കവിതാപാരായണം, ഡാൻസ്, പാട്ട് തുടങ്ങി വിവിധ ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുത്തും റിസോർട്ടിലെ ജിമ്മിൽ വ്യായാമം ചെയ്‌തുമാണ് സമയം ചെലവിടുന്നതെന്ന് ഒരു സ്ഥാനാർഥി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..