Latest NewsNewsFootballSports

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഫുട്ബാൾ സംസ്കാരം അറിയില്ല: തെബാസ്

ഇംഗ്ലീഷ് ക്ലബുകൾ യൂറോപ്യൻ സൂപ്പർ ലീഗിനൊപ്പം നിന്നത് തന്നെ ഞെട്ടിച്ചിരുന്നുവെന്ന് ലാ ലിഗ പ്രസിഡന്റ് ജാവിയർ തെബാസ്. ഇംഗ്ലീഷ് ക്ലബുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉണ്ടായിരുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തിട്ടില്ലെന്നും തെബാസ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് അമേരിക്കൻ ഉടമകളാണ്. അവർക്ക് ഫുട്ബാൾ സംസ്കാരം അറിയില്ലെന്നും തെബാസ് പറഞ്ഞു. അവർ അടഞ്ഞ ലീഗുകളും ടൂർണമെന്റുകളും മാത്രമേ കണ്ടിട്ടുള്ളുവെന്നും അതിന്റെ പ്രശ്നമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

എന്നാൽ യൂറോപ്പിലെ ഫുട്ബോൾ സംസ്കാരം അതല്ല എന്നും ഇവിടെ അങ്ങനെയുള്ള ഫുട്ബോളിന് സ്ഥാനമില്ലെന്നും തെബാസ് വ്യക്തമാക്കി. ബാഴ്‌സലോണ പ്രസിഡന്റ് ലപോർടെ തന്നോട് സൂപ്പർ ലീഗിനെ കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാൽ റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസ് ഇത്തരമൊരു കാര്യം മുന്നോട്ട് വെച്ചതിൽ അത്ഭുതമില്ലെന്നും തെബാസ് വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button