KeralaNattuvarthaLatest NewsNewsCrime

രാത്രിയിൽ മകളുടെ കട്ടിലിനടിയില്‍ ഞരക്കവും മൂളലും; ആളെക്കണ്ട് അലറിവിളിച്ച് അമ്മ

അമ്മതന്നെ മകളുടെ 21 കാരനായ കാമുകനെ കൈമാറി.

കോട്ടയം: രാത്രിയിൽ മകളുടെ മുറിയിൽ നിന്നും അസ്വാഭാവിക ശബ്ദങ്ങൾ ഉയർന്നത് കേട്ട് അന്വേഷണം നടത്തിയ അമ്മ ഞെട്ടലിൽ. വൈക്കത്താണ് സംഭവം. അമ്മ ജോലിക്കുപോയ സമയത്ത് 16കാരിയായ മകളുടെ കാമുകന്‍ വീട്ടിൽ എത്തി. ജോലി കഴിഞ്ഞു പതിവിന് വിപരീതമായി അമ്മ നേരത്തെ വീട്ടിലെത്തിയതോടെ പുറത്തിറങ്ങാന്‍ കാമുകന് കഴിഞ്ഞില്ല. മകളുടെ മുറിയിൽ ഒളിച്ചിരുന്ന കാമുകൻ അമ്മയുടെ പിടിയിൽ.

രാത്രി മകളുടെ കട്ടിലിനടിയില്‍ ഞരക്കം കേട്ട് ടോര്‍ച്ച്‌ അടിച്ചുനോക്കിയപ്പോള്‍ ഒരു യുവാവ് കിടക്കുന്നു. കള്ളനാണെന്ന് കരുതിയ അമ്മയുടെ നിലവിളിയിൽ അയല്‍വാസികള്‍ എത്തി അന്വേഷണം നടത്തി. യുവാവിനെ പിടച്ചപ്പോഴാണ് കള്ളനല്ലെന്ന് മനസിലായത്.

തുടര്‍ന്ന് വൈക്കം പൊലീസിനെ വിളിച്ചുവരുത്തി അമ്മതന്നെ മകളുടെ 21 കാരനായ കാമുകനെ പൊലീസിന് കൈമാറി.

Related Articles

Post Your Comments


Back to top button