23 April Friday

വോട്ടെണ്ണല്‍ദിനത്തില്‍ ലോക്ക്ഡൗണ്‍: ഹര്‍ജി മാറ്റി

വെബ് ഡെസ്‌ക്‌Updated: Friday Apr 23, 2021

കൊച്ചി > വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി മാറ്റി. ഏപ്രില്‍ 26ന് സര്‍വകക്ഷി യോഗം വിളിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് ഡിവിഷന്‍ ബഞ്ച് 27ലേക്ക് മാറ്റിയത്.

വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മെയ് ഒന്നാം തിയതി അര്‍ധരാത്രി മുതല്‍ രണ്ടാം തിയതി അര്‍ധരാത്രി വരെ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. കൊല്ലം ആസ്ഥാനമായ ലോ എയിഡ് എന്ന സംഘടനയടക്കമുള്ളവരാണ് ഹര്‍ജിക്കാര്‍.

വോട്ടെണ്ണല്‍ ദിനം രാഷ്ട്രീയപാര്‍ടികളുടെ അണികള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ തെരുവുകളിലും കുട്ടംകൂടുമെന്നും ഇത് രോഗവ്യാപനം രുക്ഷമാക്കുമെന്നും
പൊലീസിന് നടപടിയെടുക്കാനാവാത്ത സാഹചര്യമുണ്ടന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യമുണ്ട്. ഹര്‍ജികള്‍ 27ന് പരിഗണിക്കും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top