KeralaLatest NewsNews

ഗുരുതരമായ സാഹചര്യം, കേരളം ലോക്ക്ഡൗണിലേക്ക്? തീരുമാനം തിങ്കളാഴ്ച

നാളെയും മറ്റന്നാളും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 28,447 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

read also:ബീവറേജുകള്‍ക്കും കടകമ്പോളങ്ങള്‍ക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങള്‍ക്ക് അടിച്ചേല്‍പിക്കരുത്; കെപിഎ മജീദ്
നാളെയും മറ്റന്നാളും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ്. കൂടുതല്‍ നിയന്ത്രണം വേണമോ എന്ന കാര്യത്തില്‍ തിങ്കളാഴ്ചത്തെ സര്‍വകക്ഷിയോഗത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

read also:സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ ലോക്ഡൗണിന് സമാനം

അതേസമയം, പല ജില്ലകളിലും കടുത്ത നിയന്ത്രണങ്ങൾ പ്രാദേശികമായ തലത്തിൽ നടപ്പിലാക്കുന്നുണ്ട്. തിരുവനന്തപുരത്ത് പത്തു പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Post Your Comments


Back to top button