കൊൽക്കത്ത
ബംഗാളിൽ ആറാം ഘട്ട വോട്ടെടുപ്പിലും വ്യാപക അക്രമവും ബൂത്തു പിടിത്തവും. അക്രമം നേരിടാൻ പല സ്ഥലത്തും പൊലീസ് ലാത്തിച്ചാർജും വെടിവയ്‌പും നടത്തി. നിരവധി പേർക്ക് പരിക്കേറ്റു. കേന്ദ്ര സേനയ്ക്കും സംസ്ഥാന പൊലീസിനും നേരെ അക്രമം ഉണ്ടായി. ബോംബും നാടൻതോക്കുകളും പലയിടങ്ങളിലും ഉപയോഗിച്ചു. ഉത്തര 24 പർഗാനാസ് –-പൂർവ ബർദ്വമാൻ ജില്ലകളിലെ മണ്ഡലങ്ങളിൽ വ്യാപക അക്രമമാണ് റിപ്പോർട്ട് ചെയ്തത്. അശോക് നഗറിൽ തൃണമൂൽ–-ബിജെപി ഏറ്റുമുട്ടൽ നേരിടാൻ കേന്ദ്രസേന വെടിവച്ചു.
ഉത്തര 24 പർഗാനാസ് ജില്ലയിൽ ബാഗ്ദയിലം സംഘർഷം നേരിടാൻ പൊലീസ് വെടിവച്ചു. ബാരക്പുരിൽ സിപിഐ എം സ്ഥാനാർഥി ദേബാഷിസ് ബൗമിക്കിനെ ബിജെപിക്കാർ തടഞ്ഞു. ഇടതുപക്ഷ സംയുക്ത മുന്നണി പ്രവർത്തകരെ തൃണമൂലുകാരും ബിജെപിക്കാരും പലയിടത്തും ആക്രമിച്ചു. പൂർവ ബർദ്വമാനിലെ ഗലാസിയിൽ തൃണമൂൽ നേതാവിന്റെ വീട്ടിൽ വൻ തോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു.
വൈകിട്ട് ആറുവരെയുള്ള കണക്കനുസരിച്ച് ശരാശരി 78 ശതമാനം പേർ വോട്ടു ചെയ്തു.ഉത്തര ദിനാജ്പുർ, പൂർവ ബർദ്വമാൻ, നാദിയ, ഉത്തര 24 പർഗാനാസ് എന്നീ നാലു ജില്ലയിലായി 43 മണ്ഡലത്തിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..