Latest NewsNewsIndia

‘തന്‍റെ മരണം കുറഞ്ഞ പക്ഷം ആശുപത്രിയിലെങ്കിലും അന്വേഷിക്കാമായിരുന്നു’; കുപ്രചരണങ്ങൾക്ക് മറുപടിയുമായി സുമിത്ര മഹാജൻ

പനി ബാധിച്ചതിനെ തുടർന് ഇൻഡോറിലെ ആശുപത്രിയിൽ കഴിയുന്ന സുമിത്ര മഹാജന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്.

ന്യൂഡൽഹി: തെറ്റായ പ്രചാരണം നടത്തിയതിൽ ശശി തരൂരിന് മറുപടിയുമായി മുൻ ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ. തന്‍റെ മരണം പ്രഖ്യാപിക്കാൻ എന്ത് അടിയന്തര സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നതെന്ന് സുമിത്ര മഹാജൻ. കുറഞ്ഞ പക്ഷം ആശുപത്രിയിലെങ്കിലും അന്വേഷിക്കാമായിരുന്നുവെന്ന് സുമിത്ര മഹാജന്‍. ശശി തരൂരിന് തന്‍റെ കുടുംബം മറുപടി നൽകിയിട്ടുണ്ടെന്നും സുമിത്ര മഹാജൻ വ്യക്തമാക്കി. സുമിത്ര മഹാജൻ മരിച്ചതായി സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടന്നിരുന്നു.

Read Also: കൊല്ലത്ത് കോവിഡ് ബാധിച്ച്‌ ഹോമിയോ ഡോക്ടര്‍ മരിച്ചു

ശശി തരൂർ എം പിയടക്കം നിരവധി പേർ സുമിത്ര മഹാജന് ആദരാഞ്ജലി അർപ്പിച്ച് ട്വീറ്റ് ചെയ്തു. സുമിത്ര മഹാജന്‍റെ കുടുംബം പ്രചാരണം നിഷേധിച്ചതിന് പിന്നാലെ തെറ്റായ വാർത്ത പ്രചരിപ്പിച്ചതിൽ തരൂർ ഖേദം പ്രകടിപ്പിച്ചിരുന്നു. പനി ബാധിച്ചതിനെ തുടർന് ഇൻഡോറിലെ ആശുപത്രിയിൽ കഴിയുന്ന സുമിത്ര മഹാജന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ ചികിത്സയിലാണെന്നുമാണ് കുടുംബ വൃത്തങ്ങൾ ഇപ്പോൾ നൽകുന്ന വിവരം.

അമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവരെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും സുമിത്ര മഹാജന്‍റെ മകന്‍ മന്ദാര്‍ ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ചയാണ് സുമിത്ര മഹാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.2014 മുതല്‍ 2019 വരെ ലോക്സഭാ സ്പീക്കറായിരുന്നു സുമിത്ര മഹാജന്‍. 78കാരിയായ സുമിത്ര മഹാജന്‍ 1989 മുതല്‍ 2019 വരെമധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ലോക്സഭാംഗം ആയിരുന്നു.

Related Articles

Post Your Comments


Back to top button