KeralaCinemaNattuvarthaMollywoodLatest NewsNewsEntertainment

‘കുട്ടിക്കാലത്ത് എന്നെ ഏറ്റവും കൂടുതൽ സമ്മർദ്ദത്തിലാക്കിയത് അതാണ്’; ദുൽഖർ സൽമാൻ

സൂപ്പർ സ്റ്റാറിന്റെ മകനായി സിനിമയിലേക്ക് കടന്നു വന്നെങ്കിലും  അഭിനയ മികവുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള നടനാണ് ദുൽഖർ. എന്നാൽ താൻ ഒരു സ്റ്റാറായി മാറും എന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് ദുൽഖർ പറയുന്നു.

സ്‌കൂള്‍ പഠനകാലത്ത് വളരെ നാണം കുണുങ്ങിയായ ഒരാളായിരുന്നു താനെന്നും, അതിന് കാരണം താന്‍ സ്വയം നല്‍കിയ സമ്മര്‍ദ്ദമായിരുന്നെന്നും ദുല്‍ഖര്‍ പറയുന്നു. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യം ദുൽഖർ തുറന്നു പറഞ്ഞത്.

ദുൽഖറിന്റെ വാക്കുകൾ

‘സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് നാണംകുണുങ്ങിയായിരുന്ന കുട്ടിയായിരുന്നു. വാപ്പച്ചി ലോകമറിയുന്ന താരമായതിനാല്‍ മകനായ എന്നില്‍ നിന്നും എല്ലാവരും എന്തെങ്കിലും പ്രതീക്ഷിക്കുമോയെന്നോര്‍ത്തായിരുന്നു ടെന്‍ഷനടിച്ചിരുന്നത്. ഗ്രൂപ്പ് ഡാന്‍സിലൊക്കെയാണ് അന്ന് പങ്കെടുക്കാറുള്ളത്. അതും ഏറ്റവും പുറകില്‍ പോയാണ് നില്‍ക്കാറുള്ളത്. കുറേപേര്‍ ചേര്‍ന്ന് പാടുകയാണെങ്കില്‍ കൂടെ പാടും. അങ്ങനെയുള്ള ഞാന്‍ എങ്ങനെ അഭിനേതായെന്നോര്‍ത്ത് പലര്‍ക്കും അത്ഭുതമാണ്. എന്നെ അന്ന് അറിയാവുന്നവര്‍ക്ക് ഇപ്പോള്‍ ഞാന്‍ ഒരു ആക്ടര്‍ ആയതില്‍ അത്ഭുതമാണ്. പഠിപ്പിസ്റ്റായിരുന്നില്ല താനെന്നും ദുല്‍ഖര്‍ പറയുന്നു. എന്റേതായൊരു ലോകത്തായിരുന്നു ഞാനെന്നും.

ക്ലാസില്‍ ശ്രദ്ധിച്ചിരുന്ന് പഠിക്കുന്ന ഒരു കുട്ടിയൊന്നുമായിരുന്നില്ല താനെന്നും എപ്പോഴും ഭാവനയുടെ ലോകത്ത് വിഹരിച്ചിരുന്ന കുട്ടിയായിരുന്നെന്നും ദുല്‍ഖര്‍ പറയുന്നു. ക്ലാസില്‍ ശ്രദ്ധിച്ചില്ലെങ്കിലും വീട്ടില്‍ കുത്തിയിരുന്ന് പഠിക്കുന്ന കുട്ടിയായിരുന്നു. ക്ലാസില്‍ കെയര്‍ലെസായിരിക്കുന്നു എന്ന് പറഞ്ഞ് വീട്ടിലെപ്പോഴും തന്നെ വഴക്കുപറയുമായിരുന്നെന്നും ദുല്‍ഖര്‍ അഭിമുഖത്തില്‍ പറഞ്ഞു’.

Related Articles

Post Your Comments


Back to top button