ജക്കാർത്ത
കാണാതായ ഇന്തോനേഷ്യൻ നാവികസേനയുടെ മുങ്ങിക്കപ്പലിനായുള്ള തെരച്ചിൽ ഫലം കണ്ടില്ല. കണ്ടെത്താൻ കഴിയാത്ത തരത്തിൽ വളരെയധികം താഴ്ചയിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് നിഗമനം. അതിനാൽ കപ്പലിലുണ്ടായിരുന്ന 53 പേരെ രക്ഷിക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. പരിശീലനം നടത്തുന്നതിനിടെയാണ് കെആർഐ നങ്കാല 402 കാണാതായത്. 200 മീറ്റർ മുങ്ങൽശേഷിയുള്ള കപ്പൽ 600-–700 മീറ്റർ താഴേക്ക് പോയെന്നാണ് നാവികസേനയുടെ വിലയിരുത്തൽ. പരമാവധി 600 മീറ്റർവരെയേ രക്ഷാപ്രവർത്തകർക്ക് പോകാൻ കഴിയൂവെ
ന്നാണ് വിദഗ്ധർ പറയുന്നത്.
പരിശീലനത്തിനിടെയുണ്ടായ വൈദ്യുതി തകരാറാണ് അപകട കാരണമെന്നാണ് ഇന്തോനേഷ്യയുടെ നിഗമനം. കപ്പൽ കണ്ടെത്താൻ വിവിധ രാജ്യങ്ങൾ തെരച്ചിൽ നടത്തുന്നുണ്ട്. ഇന്ത്യൻ നാവികസേന രക്ഷാപ്രവർത്തനത്തിനായി മുങ്ങിക്കപ്പൽ നൽകി. 1000 മീറ്റർ താഴ്ചയിലുള്ള വസ്തുക്കൾ കണ്ടെത്താൻ കഴിയുന്ന സാങ്കേതികവിദ്യയുള്ള ഡിഎസ്ആർവി കപ്പലാണ് ഇന്ത്യ അയച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..