24 April Saturday

കെഎസ്ആർടിസി ശനി, ഞായർ ദിവസങ്ങളിൽ 60 ശതമാനം സർവീസ്‌ നടത്തും

വെബ് ഡെസ്‌ക്‌Updated: Friday Apr 23, 2021

തിരുവനന്തപുരം > ശനി, ഞായർ ദിവസങ്ങളിൽ 60 ശതമാനം സർവീസ്‌ മാത്രമാണ്‌ നടത്തുകയെന്ന്‌ കെഎസ്‌ആർടിസി സിഎംഡി അറിയിച്ചു. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന് മുമ്പ്‌ ഞായറാഴ്ചകളിൽ  ഏകദേശം 2300 ബസാണ് സർവീസ് നടത്തിയിരുന്നത്. ദീർഘദൂര–-ഓർഡിനറി സർവീസുകളിലായി ഇതിന്റെ 60 ശതമാനമാണ്‌ ഓപ്പറേറ്റ് ചെയ്യുക.

ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്  പരീക്ഷാ സെന്ററുകളിലെത്താനും, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ എന്നിവിടങ്ങളിലെത്തുന്ന യാത്രക്കാർക്കുമുള്ള സർവീസുകൾ ഉറപ്പാക്കും. ശനിയാഴ്‌ച കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും അവധി ആയിരിക്കും. ഈ ദിവസം ജോലിചെയ്യുന്ന ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ വിഭാ​ഗങ്ങളിലെ ജീവനക്കാർക്ക് കോമ്പൻസേറ്ററി അവധി അനുവദിക്കുമെന്നും സിഎംഡി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top