KeralaLatest NewsNews

കോടിയേരി പുത്രന് ഇനി അടുത്തൊന്നും പുറംലോകം കാണാനാകില്ല, ജയിലിലായിട്ട് ആറ് മാസം

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാതെ മാറ്റിവെച്ചതോടെ ഇനി അടുത്തൊന്നും പുറംലോകം കാണില്ലെന്നുറപ്പായി. ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് ബിനീഷിന്റെ അഭിഭാഷകനോട് കോടതി നിര്‍ദ്ദേശിച്ചു. അല്ലാത്തപക്ഷം മദ്ധ്യവേനല്‍ അവധി കഴിഞ്ഞ് കേസ് പരിഗണിക്കാമെന്നാണ് കര്‍ണാടക ഹൈക്കോടതി
അറിയിച്ചിരിക്കുന്നത്

Read Also : ഓക്സിജൻ ക്ഷാമം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രകാശ് രാജ്

ബിനീഷ് കോടിയേരി ആറു മാസമായി ജയിലിലാണെന്ന് അഭിഭാഷകന്‍ കോടതിയെ ഓര്‍മ്മിപ്പിച്ചുവെങ്കിലും കേസ് പരിഗണിക്കാതെ കോടതി പിരിയുകയായിരുന്നു. ഇക്കാര്യം കോടതിയെ അഭിഭാഷകന്‍ അറിയിച്ചപ്പോള്‍ മയക്കുമരുന്ന് കേസില്‍ ഇതിലും കൂടുതല്‍ കാലമായി ജയിലില്‍ കിടക്കുന്നവര്‍ ഉണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 നാണ് ബിനീഷ് അറസ്റ്റിലായത്. അന്ന് മുതല്‍ ബെംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ബിനീഷ് കോടിയേരി. ഇതിനിടെ രണ്ട് തവണ ജാമ്യത്തിനായി ബിനീഷ് കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. ഇത്തവണ പിതാവ് കോടിയേരി ബാലകൃഷ്ണന്റെ അസുഖം ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യം ആവശ്യപ്പെട്ടത്.

 

 

Related Articles

Post Your Comments


Back to top button