Latest NewsNewsInternational

12 വർഷം മുൻപ് തൻ്റെ ജീവൻ രക്ഷിച്ച ഡോക്ടറെ വീണ്ടും കണ്ട കൊമ്പൻ്റെ പ്രവൃത്തി ഏവരേയും ഞെട്ടിച്ചു !

കാട്ടിലെത്തിയ ഡോക്ടർക്ക് നേരെ ഓടിയടുത്ത് കൊമ്പനാന, പിന്നീട് സംഭവിച്ചത്

തായ്‌ലൻഡ്: അടുത്തിടെ തായ്‌ലൻഡിലെ കാട്ടിൽ വെച്ച് ഒരു ഡോക്ടർക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയകളിൽ ചർച്ചയായിരിക്കുകയാണ്. പരിക്കേറ്റ ഒരു മാനിനെ ചികിത്സിക്കാൻ കാട്ടിലെത്തിയ ഡോക്ടറിനും സംഘത്തിനും നേരെ ഒരു കൊമ്പൻ പാഞ്ഞടുത്തു. കണ്ടുനിന്നവർ ആദ്യമൊന്ന് ഞെട്ടി. എന്നാൽ ഡോക്ടറിനെ കണ്ടായിരുന്നു ആന ഓടിയെത്തിയത്. അടുത്തെത്തിയതും ആന തുമ്പിക്കൈകൊണ്ട് ഡോക്ടറെ ആലിംഗനം ചെയ്തു. ഡോക്ടറും തിരിച്ച് അങ്ങനെ തന്നെ.

Also Read:ഓക്സിജൻ ഇനി ചൊവ്വയിലും ; ഇത് നാസയുടെ ചരിത്രം നേട്ടം

കൂടെ വന്നവർ കാര്യം കണ്ട് അമ്പരന്നു. ഒരു കാട്ടാനയെ കെട്ടിപ്പിടിക്കാനും മാത്രം എന്താണ് സംഭവിച്ചതെന്നായി അവർ. കാട്ടാനയുടെ ഈ പ്രവൃത്തിക്ക് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ഡോക്ടർ. ഇതിനെ ഞാൻ പന്ത്രണ്ട് കൊല്ലം മുൻപ് മരണത്തിൽ നിന്നും രക്ഷിച്ചിട്ടുണ്ടെന്ന് പറയുകയാണ് ഡോക്ടർ. ‘12 കൊല്ലം മുൻപ് ഫോറസ്റ്റ് ഓഫീസർമാർ ഇതിനെ എൻറെ മുൻപിൽ എത്തിക്കുമ്പോൾ ഇതിനെ സ്ലീപിംഗ് സിക്ക്നെസ്സ് എന്ന അസുഖം ആയിരുന്നു ഉണ്ടായിരുന്നത്. മരണത്തോടു മല്ലിടുന്ന ഇതിന്നെ മാസങ്ങളോളം ഞാൻ പരിചരിച്ചു. പൂർണ ആരോഗ്യവാൻ ആയശേഷമാണ് കാട്ടിലേക്ക് തിരിച്ച് വിട്ടത്. അതിനുശേഷം കണ്ടിട്ടില്ല. പക്ഷേ, 12 വർഷങ്ങൾ കഴിഞ്ഞ് എന്നെ കണ്ടപ്പോൾ ഇവൻ തിരിച്ചറിഞ്ഞല്ലോ. അത് തന്നെ അതിശയം. ദൂരത്തുനിന്നു തന്നെ എന്നെ ഇവൻ തിരിച്ചറിഞ്ഞെങ്കിലും എനിക്ക് ആദ്യം മനസ്സിലായില്ല.. പക്ഷേ അവൻ അടുത്തെത്തിയപ്പോൾ മനസ്സിലായി. ഈ സ്നേഹത്തിനു മുന്നിൽ പറയാൻ വാക്കുകളില്ല’- ഡോക്ടർ പറയുന്നു.

31 കാരനായ പ്ലായ് താങ് എന്ന ഡോക്ടർ ആണ് ഇപ്പോഴത്തെ താരം. തായ്ലാൻഡിൻ്റെ ഔദ്യോഗിക മൃഗമാണ് ആന. രാജ്യത്ത് 3,000-4,000 ഓളം ആനകളുണ്ട്. ഇതിൽ മിക്കതും പ്രകൃതി സംരക്ഷണ കേന്ദ്രത്തിലാണ്.

Related Articles

Post Your Comments


Back to top button