KeralaLatest NewsNews

വീട്ടമ്മ ആറ്റിൽ മരിച്ച നിലയിൽ

കുട്ടനാട് ∙ വീട്ടമ്മയെ വീടിനു സമീപം ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. കിടങ്ങറ മതിച്ചിയിൽ പരേതനായ ആനന്ദന്റെ ഭാര്യ പങ്കജാക്ഷി (68) യാണ് മരിച്ചിരിക്കുന്നത്. മകനും ഭാര്യയും കുട്ടികളും വീടിനടുത്ത് ഇവരുടെ കടയോട് ചേർന്ന മുറിയിലും പങ്കജാക്ഷി വീട്ടിലുമാണ് ഉറങ്ങിയത്. പുലർച്ചെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്നു 2ന്. തൃക്കൊടിത്താനം ചന്ദനപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അനീഷ്, താഴമ്പൂ (തൃക്കൊടിത്താനം പഞ്ചായത്ത് അംഗം) മരുമക്കൾ: സ്മിത, അനിൽ.

 

Related Articles

Post Your Comments


Back to top button