Latest NewsNewsInternational

15 വര്‍ഷം അവധിയെടുത്ത് ഉദ്യോഗസ്ഥന്‍ വാങ്ങിയത് കോടികള്‍

കാറ്റന്‍സാരോ: പൊതുമേഖലയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ 15 വര്‍ഷം അവധിയെടുത്ത് കൈപ്പറ്റിയത് കോടികള്‍. ‘അവധികളുടെ രാജാവ്’ എന്നാണ് ഇയാളെ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. 2005 മുതല്‍ ആണ് ഇയാള്‍ ആരുമറിയാതെ അവധിയെടുത്തത്. കാലാബ്രിയന്‍ നഗരമായ കാറ്റന്‍സാരോയിലെ പുഗ്ലീസി സിയാസിയോ ആശുപത്രിയിലെ ജീവനക്കാരനാണ് ഇയാള്‍.

ഇത്രയും വര്‍ഷത്തെ ആകെ ശമ്പളമായി 538,000 ഡോളര്‍ (3,48,39,672.00 രൂപ) ആണ് ഇയാള്‍ ശമ്പള ഇനത്തില്‍ കൈപ്പറ്റിയത്. ഇപ്പോള്‍ 67 വയസ്സുള്ള ഇയാള്‍ക്കെതിരെ ഓഫീസ് ദുരുപയോഗം, വ്യാജരേഖ ചമയ്ക്കല്‍, കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. ഇറ്റലിയിലെ പൊതുമേഖലയില്‍ ജോലിക്ക് ഹാജരാവാതെ ശമ്പളം വാങ്ങുന്നത് വ്യാപകമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളും പിടിക്കപ്പെടുന്നത്. ‘പാര്‍ട്ട് ടൈം’ എന്ന രഹസ്യനാമത്തില്‍ നടത്തിയ അന്വേഷണത്തില്‍, ഹാജര്‍, ശമ്പള രേഖകള്‍ എന്നിവയില്‍ നിന്നുള്ള തെളിവുകളും സഹപ്രവര്‍ത്തകരില്‍ നിന്നുള്ള സാക്ഷി മൊഴികളും പൊലീസ് ശേഖരിച്ചു.

2005ല്‍ ആശുപത്രി ഡയറക്ടര്‍ക്കെതിരെ ഇയാള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. നിരന്തരം ഇയാള്‍ അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിയെടുക്കുമെന്ന് പറഞ്ഞതിനാലാണ് ഡയറക്ടറെ ഇയാള്‍ ഭീഷണിപ്പെടുത്തിയത്. പിന്നീട്, ഈ ഡയറക്ടര്‍ വിരമിക്കുകയും ഇയാള്‍ അവധി എടുക്കുന്നത് തുടരുകയും ആയിരുന്നു. പിന്നീട് വന്ന ഡയറക്ടറോ എച്ച് ആര്‍ ഡിപാര്‍ട്‌മെന്റോ ഇയാളുടെ അവധികള്‍ പരിശോധിച്ചിരുന്നില്ല. ഇയാള്‍ ജോലിക്ക് ഹാജരാവാതെ തട്ടിപ്പ് നടത്തിയതില്‍ പങ്കുണ്ട് എന്ന് സംശയിക്കുന്ന ആറ് മാനേജര്‍മാര്‍ക്ക് എതിരെയും അന്വേഷണം നടത്തുന്നുണ്ട്.

Related Articles

Post Your Comments


Back to top button