KeralaLatest NewsNews

വൈദ്യുതി കമ്പിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് പശു ചത്തു

ഇടുക്കി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് പശു ചത്തു. മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റിലെ ഈസ്റ്റ് ഡിവിഷന്‍ സ്വദേശിയായ ത്യാഗരാജന്റെ പശുവാണ് ചത്തിരിക്കുന്നത്. മൂന്നാറില്‍ നിന്നും നല്ലതണ്ണിയിലേക്ക് പോകുന്ന വഴിയില്‍ നിര്‍മല വിമന്‍സ് ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റിക്കു സമീപമാണ് വൈദ്യുതി കമ്പിക്കു മുകളില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

റോഡരികിലുള്ള ട്രാന്‍സ്‌ഫോര്‍മറിനു സമീപമുള്ള പോസ്റ്റില്‍ നിന്ന് പുഴയ്ക്ക് കുറുകെ പോകുന്ന വൈദ്യുതി കമ്പിയാണ് പൊട്ടി വീണിരിക്കുന്നത്. കമ്പി പൊട്ടിവീണത് ചതുപ്പുനിലത്തിലായതും നനവുണ്ടായിരുന്നതും പെട്ടെന്ന് വൈദ്യുതാഘാതമേല്‍ക്കുന്നതിന് കാരണമായി. പ്രദേശവാസികളാണ് ചുതുപ്പുനിലത്തില്‍ ചത്ത നിലയില്‍ പശുവിനെ കാണുകയുണ്ടായത്.

വൈദ്യുതി ലൈന്‍ പൊട്ടി വീണപ്പോള്‍ ആ വഴിയിലൂടെ കാല്‍നടക്കാരില്ലാതിരുന്നത് വൻ ദുരന്തമൊഴിവാകുന്നതിന് കാരണമായി. വൈദ്യുതി ലൈന്‍ നിന്ന പോസ്റ്റിനു സമീപം നിരവധി വീടുകളാണുള്ളത്. പ്രതികൂല കാലാവസ്ഥ ഇല്ലാതിരുന്നിട്ടും വൈദ്യുത ലൈന്‍ പൊട്ടി വീഴുവാനിടയുണ്ടായ സാഹചര്യം പരിശോധിക്കുന്നുണ്ട്. പശു ചത്ത അതേ സ്ഥലത്തു തന്നെ മറവു ചെയ്തു.

Related Articles

Post Your Comments


Back to top button