22 April Thursday

കനത്ത സുരക്ഷയില്‍ 
ഇന്ന് ആറാം ഘട്ടം

ഗോപിUpdated: Thursday Apr 22, 2021



കൊല്‍ക്കത്ത
നാലുജില്ലയിലെ 43 മണ്ഡലത്തിലായി പശ്ചിമബം​ഗാളില്‍ വ്യാഴാഴ്ച ആറാം ഘട്ട വോട്ടെടുപ്പ്. ഉത്തര ദിനാജ്പുർ, പൂർവ ബർദ്വമാൻ, നാദിയ, ഉത്തര 24 പർഗാനാസ് ജില്ലകളിലായി വിധിതേടുന്നത് 306 സ്ഥാനാർഥികള്‍. സംയുക്ത മോർച്ചയില്‍ സിപിഐ എം 23, സിപിഐ രണ്ട്, ഫോർവേഡ് ബ്ലോക്ക് നാല്, കോണ്‍​ഗ്രസ് 12, ഐഎസ്എഫ് രണ്ട് സീറ്റില്‍ വീതം മത്സരിക്കുന്നു.

വ്യാപക അക്രമം അരങ്ങേറുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാസേനയെ നിയോഗിച്ചു. ഇടതുമുന്നണി നിയമസഭാകക്ഷി ഉപനേതാവ് തന്മയ ചാറ്റര്‍ജി, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയ് തുടങ്ങിയവര്‍ മത്സരിക്കുന്നു.

രോ​ഗവ്യാപനം തീവ്രം
24 മണിക്കൂറില്‍ ബം​ഗാളില്‍ 12,000 രോ​ഗികൾ, 46 മരണം. കൊല്‍ക്കത്ത, ഉത്തര ദക്ഷിണ 24 പർഗാനാസ് ജില്ലകളില്‍ സ്ഥിതി രൂക്ഷം. സർക്കാർ യഥാർഥ സ്ഥിതി മറച്ചുവയ്‌ക്കുകയാണന്ന ആരോപണം ശക്തം. മിക്ക വാക്സിന്‍ കേന്ദ്രങ്ങളും അടച്ചു. ബാക്കിയുള്ള രണ്ടുഘട്ട വോട്ടെടുപ്പും ഒറ്റദിവസം നടത്തണമെന്ന ആവശ്യത്തോട് തെരഞ്ഞെടുപ്പ് കമീഷൻ  പ്രതികരിച്ചിട്ടില്ല.
കോവിഡ് ബാധിതരെ സഹായിക്കാൻ സംസ്ഥാനത്തൊട്ടാകെ സിപിഐ എമ്മും  ഇടതുമുന്നണിയും സഹായ കേന്ദ്രം തുറക്കുമെന്ന് പൊളിറ്റ് ബ്യൂറോ അം​ഗം മുഹമ്മദ് സലിം പറഞ്ഞു. കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ പ്രവർത്തകരുടെയും സേവനം ലഭ്യമാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top