23 April Friday

കോവിഡ് വ്യാപനം : ഇന്ത്യക്കാരെ തടഞ്ഞ്‌ 
കൂടുതൽ രാജ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Apr 22, 2021


‌ലണ്ടൻ
ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതിനു പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ലോകം. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാർക്ക്  പ്രവേശനം നിരോധിച്ചു.

● ബ്രിട്ടൻ ഇന്ത്യയെ ചെംപട്ടികയിൽ ഉൾപ്പെടുത്തി. ബ്രിട്ടീഷ്, ഐറിഷ് പൗരരല്ലാത്തവർക്ക് രാജ്യത്തേക്ക് പ്രവേശനം നിരോധിച്ചു. നിരോധനം നടപ്പാക്കുന്നതിനുമുമ്പ് ഇന്ത്യയിൽനിന്ന്‌ അധിക വിമാന സർവീസിനുള്ള ആവശ്യം ഹീത്രോ വിമാനത്താവളം നിരസിച്ചു.

● ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഫ്രാൻസും വിലക്ക് ഏർപ്പെടുത്തി. മെയ് മൂന്നുമുതൽ ആഭ്യന്തര യാത്ര അനുവദിക്കും. എന്നാൽ, രാത്രി കർഫ്യു തുടരും.

● ഇന്ത്യയിൽനിന്ന്‌ വരുന്നവർ സിങ്കപ്പുരിൽ 21 ദിവസം ക്വാറന്റൈൻ. നേരത്തെ 14 ആയിരുന്നു.

●ഓസ്ട്രേലിയ ഇന്ത്യയിൽനിന്നുള്ള വിമാനസർവീസ്‌ 30 ശതമാനം കുറയ്‌ക്കാൻ തീരുമാനിച്ചു.

● രണ്ടു ഡോസ് വാക്സിൻ എടുത്തവർപോലും ഇന്ത്യയിലേക്ക് പോകുന്നത് അപകടമാണെന്ന് അമേരിക്കൻ രോഗ നിയന്ത്രണ പ്രതിരോധ കേന്ദ്രം യുഎസ് പൗരർക്ക് മുന്നറിയിപ്പ് നൽകി.

● ഹോങ്ക്കോങ് 14 ദിവസത്തേക്ക് ഇന്ത്യയിൽ നിന്നുള്ളവർക്ക്  വിലക്കേർപ്പെടുത്തി.

● ഇന്ത്യയിൽനിന്നുള്ളവർക്കും കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇന്ത്യ സന്ദർശിച്ചവർക്കും ഒമാനിൽ പ്രവേശനം നിരോധിച്ചു.

● ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിലേക്ക് പോകുന്നതിനെതിരെ വാക്സിൻ എടുത്തവർക്ക് അടക്കം മുന്നറിയിപ്പ് നൽകി ഇസ്രായേൽ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top