COVID 19Latest NewsNewsIndia

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചത് ഫെബ്രുവരിയിൽ; ഉറവിടം കണ്ടെത്തിയെന്ന് ഗവേഷകർ

B.1.617 എന്ന ഇന്ത്യൻ വകഭേദമാണ് കണ്ടെത്തിയത്

മുംബൈ: രാജ്യത്ത് ആഞ്ഞടിക്കുന്ന കോവിഡ് രണ്ടാം തരംഗത്തിന്റെ ഉറവിടം കണ്ടെത്തിയെന്ന് ഗവേഷകർ. മഹാരാഷ്ട്രയിലെ അംരാവതിയിൽ നിന്നാണ് കോവിഡ് വീണ്ടും പടർന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. B.1.617 എന്ന വകഭേദമാണ് അംരാവതിയിൽ നിന്നും കണ്ടെത്തിയത്.

Also Read: അവശ്യ മരുന്നുകൾ എത്തിക്കാൻ വിമാനങ്ങൾ വിട്ടുനൽകും; കോവിഡിനെതിരെ പോരാടാൻ സജ്ജമായി ഇന്ത്യൻ വ്യോമസേന

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അംരാവതിയിൽ വൈറസിന്റെ ഇന്ത്യൻ വകഭേദം കണ്ടെത്തിയത്. യുകെ, ആഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ കണ്ടെത്തിയ വകഭേദം സംഭവിച്ച വൈറസുകളെക്കാൾ അപകടകാരിയാണ് ഇന്ത്യയിൽ കണ്ടെത്തിയിരിക്കുന്നത് എന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

വകഭേദം വന്ന വൈറസിനെ കുറിച്ച് കൂടുതൽ പഠനം നടത്താനായി വിദർഭ കേന്ദ്രമാക്കി ഗവേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ കണ്ടെത്തിയ B.1.617 വകഭേദം രണ്ട് തരത്തിലുണ്ടെന്നും ഇത് കൂടുതൽ പ്രഹര ശക്തിയുള്ളതും അപകടകരവുമാണെന്നും ഐസിഎംആർ ഗവേഷകർ വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button