COVID 19Latest NewsNewsIndia

പുരി ജഗന്നാഥ ക്ഷേത്രത്തിൽ എല്ലാ സൗകര്യങ്ങളുമുള്ള കോവിഡ് കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു

ഒഡിഷ : പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ എല്ലാ സൗകര്യങ്ങളുമുള്ള കൊറോണ സെന്റർ പ്രവർത്തനം ആരംഭിച്ചു . എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന ഗ്രാൻഡ് റോഡിലെ ഭക്ത നിവാസാണ് ശ്രീ ജഗന്നാഥ ക്ഷേത്ര അഡ്മിനിസ്ട്രേഷൻ കൊറോണ സെന്ററായി മാറ്റിയതെന്ന് എസ്‌ജെ‌ടി‌എ ചീഫ് അഡ്മിനിസ്ട്രേറ്റർ കിഷൻ കുമാർ പറഞ്ഞു.

Read Also : കൈലാസ രാജ്യത്തേക്ക് ഇന്ത്യക്കാർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി നിത്യാനന്ദ സ്വാമി

ജില്ലാ ഭരണകൂടവുമായുള്ള അവലോകന യോഗത്തിലായിരുന്നു തീരുമാനം . പ്രാവീണ്യം നേടിയ ഡോക്ടർമാർ, നഴ്‌സുമാർ, ആംബുലൻസ് തുടങ്ങിയ എല്ലാ അത്യാധുനിക സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് കിഷൻ കുമാർ പറഞ്ഞു.

ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭക്ത നിവാസിൽ ടെസ്റ്റിംഗ് സൗകര്യവും ആരംഭിക്കും. എല്ലാ കിടക്കകളോട് ചേർന്ന് ഓക്സിജൻ സിലിണ്ടർ ഉണ്ടാകും. ഏതു സമയത്തും ആംബുലൻസ് സൗകര്യവും ലഭ്യമാകും . നിലവിൽ കമ്യൂണിസ്റ്റി ഹെൽത്ത് സെന്ററിൽ നിന്നും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് എത്തിക്കാൻ ഈ ആംബുലൻസുകൾ ഉപയോഗിക്കുന്നുണ്ട്. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ നൽകുമെന്നും ആയുർവേദ, ഹോമിയോ ചികിത്സ ജൂൺ മുതൽ ആരംഭിക്കുമെന്നും കിഷൻ കുമാർ പറഞ്ഞു.

 

Related Articles

Post Your Comments


Back to top button