KeralaLatest NewsNews

ഷോപ്പിങ് കോംപ്ലക്സിൽ തീപിടിത്തം

ഇരിങ്ങാലക്കുട; ഠാണാവിലെ കത്തീഡ്രൽ ഷോപ്പിങ് കോംപ്ലക്സിലുണ്ടായ തീപിടിത്തത്തിൽ കടമുറി കത്തി നശിച്ചിരിക്കുന്നു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കടമുറിയിൽ തീപിടിച്ചത് . റോയൽ ഫാർമയുടെ ഗോഡൗണായി പ്രവർത്തിച്ചിരുന്ന കടമുറി പൂർണമായും കത്തി നശിക്കുകയുണ്ടായി. ആർക്കും പരുക്കില്ല. സ്റ്റേഷൻ ഓഫിസർ സി.വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സോനയുടെ 3 യൂണിറ്റുകൾ എത്തി ഒരു മണിക്കൂറോളമെടുത്താണു തീ അണച്ചിരിക്കുന്നത്.

സമീപത്തെ കടകളിൽ കുടുങ്ങിയവരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തുകയുണ്ടായി. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നതായി അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. തീ ആളിപ്പടർന്നതിനെ തുടർന്ന് സമീപത്തെ കടകൾക്കും ചെറിയ തോതിൽ നാശനഷ്ടം സംഭവിച്ചു.

Related Articles

Post Your Comments


Back to top button