-ഇൻഡോർ
ബന്ധുവിനെ ശുശ്രൂഷിക്കാൻ ചൈനയിൽനിന്ന് നാട്ടിലെത്തിയ നാൽപ്പതുകാരൻ കോവിഡ് ബാധിച്ചു മരിച്ചു. കുടുംബം ചൈനയിലായതിനാൽ ഭാര്യയുടെ അനുമതിയോടെ 24 മണിക്കൂറിനുശേഷം മൃതദേഹം സംസ്‌കരിച്ചു. അനുമതി ഓൺലൈനായി വാങ്ങിയശേഷമാണിത്. സന്നദ്ധ പ്രവർത്തകൻ യാഷ് പരാശർ അന്ത്യ കർമങ്ങൾ ചെയ്യുന്നത് ഭാര്യ ഓൺലൈനായി വീക്ഷിച്ചു.
ചടങ്ങുകളുടെ വീഡിയോ വൈറലായി. ചൈനയിലെ ഒരു ബാങ്കിലെ ജീവനക്കാരനാണ് ശ്രീ അരബിന്ദോ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..